രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ളവരുടെ സ്ഥാനക്കയറ്റം; സുപ്രിംകോടതി സ്റ്റേ ചെയ്തു

Update: 2023-05-12 08:20 GMT

രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രിംകോടതി സ്റ്റേ ചെയ്തു. ഗുജറാത്ത് സർക്കാരിന്‍റെ വിജ്ഞാപനവും ഹൈക്കോടതിയുടെ ശുപാർശയുമാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് സ്‌റ്റേ ചെയ്തത്. ഓഫീസര്‍മാരുടെ നിയമനം ചോദ്യംചെയ്ത് നൽകിയ ഹരജിയിലാണ് ഇടക്കാല സ്‌റ്റേ.

ഹൈക്കോടതിയുടെ ശുപാർശയും സർക്കാരിന്‍റെ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരിഷ് ഹസ്‍മുഖ് ഭായ് വർമയുടെ സ്ഥാനക്കയറ്റം ആദ്യമേ വിവാദമായിരുന്നു. സീനിയർ സിവിൽ ജഡ്ജി കേഡർ ഓഫീസർമാരായ രവികുമാർ മാഹേത, സച്ചിൻ പ്രതാപ് റായ് മേത്ത എന്നിവരായിരുന്നു 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. 

Tags:    

Similar News