'മമത സർക്കാരിന് നൽകിയ സമയപരിധി അവസാനിച്ചു'; നിരാഹാര സമരവുമായി ജൂനിയർ ഡോക്ടർമാർ

Update: 2024-10-06 04:59 GMT

സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വീണ്ടും കനക്കുന്നു. കൊൽക്കത്തിയിലെ എസ്പ്ലനേഡിൽ പ്രതിഷേധിക്കുകയായിരുന്ന ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച വൈകുന്നേരം മുതൽ നിരാഹാര സമരം ആരംഭിച്ചു.

തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മമതയുടെ ബംഗാൾ സർക്കാരിന് നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിച്ചതിന് ശേഷമാണ് സമരം തുടങ്ങിയതെന്ന് ഡോക്ടർമാർ പറയുന്നു. ആറ് ജൂനിയർ ഡോക്ടർമാരാണ് മരണംവരെ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരാഹാരം നടത്തുന്നവരിൽ ആരും ആർ.ജി.കർ മെഡിക്കൽ കോളേജിൽ നിന്നുള്ളവരല്ല.

ഇരയായ വനിതാ ഡോക്ടർക്ക് നീതി ലഭിക്കുക, തൊഴിലിടത്തിൽ വേണ്ട സുരക്ഷ ഒരുക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുക എന്നിവ ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഇവർ നിരാഹാര സമരം നടത്തുന്നത്. ഓഗസ്റ്റ് ഒൻപതിനാണ് ആർ.ജി. കർ മെഡിക്കൽ കോളേജിലെ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരായി കൊല്ലപ്പെട്ടത്.

Tags:    

Similar News