ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ സംഘർഷം: രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനുമെതിരേ കേസ്

Update: 2024-01-24 01:17 GMT

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ ഉണ്ടായ അക്രമസംഭവങ്ങൾ പരാമർശിച്ച് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇതുസംബന്ധിച്ച് വിശദീകരണം നൽകി എക്സിൽ പോസ്റ്റ് ചെയ്തു. കനയ്യ കുമാറിനെതിരെയും കേസുണ്ട്. അക്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് അസം മുഖ്യമന്ത്രി തന്നെയാണ് മൂവർക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകിയത്. ജനങ്ങളെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കൾ തന്നെ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും മറ്റും തെളിവായി പങ്കുവെച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സംഭവത്തിൽ അസം പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മനസ്സിൽ പേടിയുള്ളതുകൊണ്ടാണ് അവർ തങ്ങൾക്കെതിരേ കേസെടുത്തതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

Tags:    

Similar News