പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതല; ജി 7 ഉച്ചകോടിയിലെ ഇന്ത്യൻ പ്രതിനിധി: സുരേഷ് ഗോപിയ്ക്ക് അധിക ചുമതല നൽകി പ്രധാനമന്ത്രി

Update: 2024-11-08 05:11 GMT

കേന്ദ്ര മന്ത്രിസഭാംഗമായ തൃശ്ശൂർ എംപി സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം   യും സുരേഷ് ഗോപിയെ ഏൽപിച്ചു.

കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരിൽക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നൽകിയത്.

കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണ് സുരേഷ് ഗോപിയാട് കേന്ദ്രമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരിക്കുന്നത്. സിനിമ സെറ്റുകളില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ഉപാധി അമിതാഷായും അംഗീകരിച്ചില്ല. മുഴുവന്‍ സ്റ്റാഫുകളെ ഇനിയും നിയോഗിക്കാത്തതും വീഴ്ചയായാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തിയത്.

ഇതിനെല്ലാം ഉപരിയായി പണം സമ്പാദിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ പാടില്ലെന്ന മന്ത്രിമാരുടെ പെരുമാറ്റ ചട്ടവും സുരേഷ് ഗോപിയ്ക്ക് എതിരായി. സുരേഷ് ഗോപിയുടെ നടപടികളില്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 

Tags:    

Similar News