ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണം; ആദ്യ മന്ത്രിസഭായോഗത്തില്‍ പ്രമേയം

Update: 2024-10-18 11:30 GMT

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീര്‍ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്.

വ്യാഴാഴ്ച സിവില്‍ സെക്രട്ടേറിയറ്റിലാണ് മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്നത്. യോഗത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സിലെ അബ്ദുല്‍ റഹീമിനെ നിയമസഭയുടെ പ്രോട്ടെം സ്പീക്കറായി തെരഞ്ഞെടുത്തു. ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി, മന്ത്രിമാരായ സകീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ, സതീഷ് ശര്‍മ എന്നിവരും പങ്കെടുത്തു.

'ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രമേയം പാസാക്കുകയാണ് മന്ത്രിസഭയുടെ ആദ്യ ജോലി, പ്രമേയം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും, അവരുടെ വാഗ്ദാനം നിറവേറ്റാന്‍ അവരോട് ആവശ്യപ്പെടും'- ഒമര്‍ പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് ജനങ്ങളോട് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞത്. അതിന് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു

Tags:    

Similar News