'വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചു'; നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ്

Update: 2024-06-06 10:01 GMT

നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണത്തിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാ ഫലം അട്ടിമറിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഒരു പരീക്ഷയുടെയും പേപ്പർ ചോരാതെ നോക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

നീറ്റ് പരീക്ഷാ ഫലം വന്നതിനുശേഷം ഓരെ സെന്‍ററില്‍ പരീക്ഷ എഴുതിയ ആറു വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കില്‍ 720 മാര്‍ക്കും കിട്ടി ഒന്നാം റാങ്ക് നേടിയെന്നും അത് അസാധാരണമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന് പുറമെ നീറ്റ് പരീക്ഷയിലെ പല ക്രമക്കേടുകളും ഇതിലൂടെ പുറത്തുവന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ആദ്യം ചോദ്യപേപ്പര്‍ ചോര്‍ന്ന വിവാദമാണ് ഉണ്ടായതെങ്കില്‍ ഇപ്പോള്‍ പരീക്ഷാ ഫലത്തിലും ക്രമക്കേട് നടന്നിരിക്കുകയാണ്. രാജ്യത്തെ ലക്ഷണകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് നശിച്ചത്. വിദേശ രാജ്യങ്ങളിലെ യുദ്ധം നിര്‍ത്താൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയ്ക്ക് രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പര്‍ ചോരുന്നത് തടയാനാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Tags:    

Similar News