മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നു; എയർ ക്വാളിറ്റി ഇൻഡക്സ് തോത് 151

Update: 2024-11-06 10:30 GMT

കനത്ത പുക നിറഞ്ഞ മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) തോത് 151ൽ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇത് അനാരോഗ്യകരമായ അളവ് ആയാണ് കണക്കാക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ മുംബൈയിലെ എ.ക്യു.ഐ മോശം വിഭാഗത്തിൽ പെടുന്നു. ബുധനാഴ്ച സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ വിവരങ്ങൾ നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇപ്പോഴും മോശമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) അപ്‌ഡേറ്റുകൾ അനുസരിച്ച്, സാന്താക്രൂസ് മേഖലയിൽ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സാധാരണ താപനിലയേക്കാൾ 1.5 ഡിഗ്രി കൂടുതലാണെന്നാണ് വ്യക്തമാക്കുന്നത്. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം കൊളാബ ഒബ്സർവേറ്ററിയിൽ 34.6 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

അതേസമയം അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മിക്കവാറും തെളിഞ്ഞ ആകാശം കാണാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ അപ്‌ഡേറ്റുകൾ പറയുന്നു.

Tags:    

Similar News