ബംഗാൾ ട്രെയിൻ അപകടത്തിൽ മരണം 15; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

Update: 2024-06-17 05:28 GMT

ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. അറുപതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ചരക്ക് ട്രെയിൻ സിഗ്‌നൽ മറികടന്ന് കാഞ്ചൻജംഗ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8.50നായിരുന്നു അപകടം. അപകടത്തിൽ കാഞ്ചൻജംഗയുടെ മൂന്നു കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്‌സ്പ്രസിലെ ഗാർഡും അപകടത്തിൽ മരിച്ചവരിലുൾപ്പെടുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് റെയിൽവേ ബോർഡ് ചെയർമാൻ ജയവർമ സിൻഹ പറഞ്ഞു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷവും റെയിൽവേ 10 ലക്ഷവും രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് പിഎംഎൻആർ ഫണ്ടിൽ നിന്ന് 50000 രൂപ ധനസഹായം ലഭിക്കും. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷവും നിസ്സാര പരിക്കേറ്റവർക്ക് 50000 രൂപയും റെയിൽവേ നൽകും.

അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷവും റെയിൽവേ 10 ലക്ഷവും രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് പിഎംഎൻആർ ഫണ്ടിൽ നിന്ന് 50000 രൂപ ധനസഹായം ലഭിക്കും. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷവും നിസ്സാര പരിക്കേറ്റവർക്ക് 50000 രൂപയും റെയിൽവേ നൽകും.

Tags:    

Similar News