'ചതിക്കുമെന്ന് മനസിലാക്കിയാണ് ബംഗാളിൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാകാതിരുന്നത്': മമത

Update: 2024-04-21 06:08 GMT

സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചതിക്കുമെന്ന്   ന്ന് മമത ബാനർജി പറഞ്ഞു. ബംഗാളിൽ ഇരുകൂട്ടരും സഖ്യത്തിലായത് ബിജെപിയെ സഹായിക്കാനാണെന്നും മമത പറഞ്ഞു. ഇന്ത്യ സഖ്യ റാലി നടക്കാനിരിക്കേയാണ് മമതയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. 

ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ബംഗാളിന് പുറത്ത് മാത്രമാണ്. ജാതി സെൻസസ് കോൺഗ്രസിൻ്റെ അജണ്ടയായതിനാലാണ് പൊതു പ്രകടനപത്രികയിലെ നിർദേശത്തെ എതിർക്കുന്നതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ദൂരദർശൻ ചാനലിന്റെ ലോ​ഗോയുടെ നിറം മാറ്റിയ നടപടി തിരുത്തണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശൻ ലോ​ഗോയുടെ നിറം കാവിയാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. ഇത് ഞെട്ടിപ്പിക്കുന്നതും നിയവിരുദ്ധവും അധാർമികവുമാണ്. ബിജെപിക്ക് വേണ്ടി ദൂരദർശനെ മാറ്റിയിരിക്കുന്നു. ഇത് തിരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിച്ച് നൽകരുതെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു. 

ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതിൽ വിവാദം കനക്കുന്നതിനിടെയാണ് മമതാ ബാനർജിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ നടത്തുന്ന കാവി വൽക്കരണത്തിൻ്റെ ഉദാഹരണമെന്നാണ് ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നത്. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. 

Tags:    

Similar News