ലോക്സഭാ തെരഞ്ഞെടുപ്പ് ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്, അശോക് ഗെഹ്ലോട്ടിന്റെയും കമൽനാഥിന്റെയും മക്കൾക്ക് സീറ്റ്
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഉള്‍പ്പെടുന്നത്.
അസം,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിന്റേയും അശോക് ഗെഹ്ലോട്ടിന്റേയും മക്കളാണ് രണ്ടാം ഘട്ട പട്ടികയിലെ ശ്രദ്ധേയമായ പേരുകള്‍. കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് ചിന്ദ് വാഡയില്‍ നിന്ന് മത്സരിക്കും. അശോക് ഗെഹ് ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് ജലോറില്‍ നിന്നാണ് ജനവിധി തേടുക. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗെഗോയിയുടെ മകന്‍ ഗൗരവ് ഗെഗോയ് അസമിലെ ജോര്‍ഹെഡില്‍ നിന്നാണ് മത്സരിക്കുക.
പട്ടികയില്‍ 10 പേര്‍ ജനറലും 13 പേര്‍ ഒബിസിയും 10 പേര്‍ എസ് സിയും 9 പേര്‍ എസ്ടിയും സ്ഥാനാര്‍ഥികളാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാഹുല്‍ കാസ്വ രാജസ്ഥാനിലെ ചുരുവില്‍ നിന്ന് ജനവിധി തേടുമെന്നും അദ്ദേഹം അറിയിച്ചു.