ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക പുറത്ത്; പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ

Update: 2024-09-27 04:48 GMT

പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ സെൻട്രൽ ഡ്ര​ഗ് സ്റ്റാൻഡർഡ് കൺട്രോൾ ഓർ​ഗനൈസേഷന്റെ ​ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിൽ. വിറ്റാമിൻ സി, D3 ഗുളികയായ ഷെൽകെൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സിയുടെ സോഫ്റ്റ് ജെൽ, ഗ്യാസ് പ്രശ്നങ്ങൾക്ക് നൽകുന്ന പാൻ–ഡി, പാരസെറ്റമോൾ 500, പ്രമേഹരോഗികൾക്ക് നൽകുന്ന ഗ്ലിമിപ്രൈഡ്, ഉയർന്ന രക്തസമ്മദർമുള്ളവർക്ക് നൽകുന്ന തെൽമിസാർടാൻ എന്നിങ്ങനെയാണ് ​ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക.

ഹെറ്റെറോ ഡ്രഗ്സ്, അൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ലിമിറ്റഡ്, കർണാടക ആൻറ്ബയോട്ടിക്സ് ആൻറ് ഫാർമസ്യൂട്ടികൾ ലിമിറ്റഡ്, മെഗ് ലൈഫ്സയൻസസ്, പ്യുവർ ആൻറ് ക്യുവർ ഹെൽത്ത് കെയർ തുടങ്ങിയ കമ്പനികളാണ് മേൽപ്പറഞ്ഞ മരുന്നുകൾ നിർമിക്കുന്നത്.

Tags:    

Similar News