ഇടക്കാലജാമ്യം ഏഴ് ദിവസംകൂടി നീട്ടണം; കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു

Update: 2024-05-27 05:19 GMT

മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ. ഏഴു ദിവസംകൂടി ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാണ് ആവശ്യം. ആരോഗ്യപരമായ പ്രശ്‌നങ്ങൾക്ക് ചില പരിശോധനകൾ ആവശ്യമാണെന്നാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ കെജ്രിവാൾ ചൂണ്ടിക്കാട്ടുന്നത്.

പരിശോധകൾ പൂർത്തിയാക്കാൻ ഒരാഴ്ചത്തെ സമയംകൂടി വേണം എന്നാണ് ആവശ്യം. സിടി സ്‌കാൻ ഉൾപ്പടെ എടുക്കുന്നതിനാണ് കൂടുതൽ സമയംതേടി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യത്തിന്റെ കാലാവധി പൂർത്തിയാകുന്ന ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. സുപ്രീം കോടതി ഏഴ് ദിവസം കൂടി ഈ കാലാവധി നീട്ടി നൽകിയാൽ അടുത്ത സർക്കാർ ആരുടേതാണെന്ന് അറിഞ്ഞതിനുശേഷം ജയിലിലേക്ക് മടങ്ങിയാൽ മതിയാകും.

Tags:    

Similar News