18 സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സീ​രി​യ​ൽ കി​ല്ലറുടെ പ​രോ​ൾ ആ​വ​ശ്യം ത​ള്ളി

Update: 2024-03-01 06:00 GMT

പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ‘സീ​രി​യ​ൽ കി​ല്ല​ർ’ ഉ​മേ​ഷ് റെ​ഡ്ഡി​യു​ടെ ആ​വ​ശ്യം ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ത​ള്ളി. രോ​ഗ​ബാ​ധി​ത​യാ​യ മാ​താ​വി​നെ ശു​ശ്രൂ​ഷി​ക്കാ​ൻ 30 ദി​വ​സം പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നായിരുന്നു ആവശ്യം. 30 വ​ർ​ഷ​ത്തെ ജീ​വ​പ​ര്യ​ന്ത കാ​ല​യ​ള​വി​ൽ പ​രോ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന വി​ചാ​ര​ണ കോ​ട​തി വി​ധി ചൂ​ണ്ടി​ക്കാ​ട്ടി​കൊണ്ടാണ് ന​ട​പ​ടി.

മു​ൻ സൈ​നി​ക​ൻ​കൂ​ടി​യാ​യ റെ​ഡ്ഡി 18 സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി തെ​ളി​ഞ്ഞ​തോ​ടെ ഹൈ​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി ഇ​ത് 30 വ​ർ​ഷം ജീ​വ​പ​ര്യ​ന്ത​മാ​യി ഇ​ള​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് ര​ണ്ടു സ​ഹോ​ദ​ര​ന്മാ​ർ ഉ​ണ്ടെ​ന്നും അ​തി​നാ​ൽ മാ​താ​വി​നെ സം​ര​ക്ഷി​ക്കാ​ൻ പ​രോ​ൾ ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ അ​ത് അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും ജ​സ്റ്റി​സ്‌ എം. ​നാ​ഗ​പ്ര​സ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

Tags:    

Similar News