കത്രയില്‍ പുകയിലയ്ക്കും നിരോധനം; ഉത്തരവിറക്കി കശ്മീര്‍ ഭരണകൂടം

Update: 2024-06-13 09:02 GMT

കശ്മീരിലെ കത്രയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിഗരറ്റിനും മറ്റ് പുകയില ഉത്പന്നങ്ങങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. വിശുദ്ധമായ വൈഷ്‌ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് കത്രയില്‍ ഈ വിലക്ക് കൊണ്ടുവന്നിരിക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയത്.

ദിവസേനെ പതിനായിരക്കണക്കിന് ഭക്തരെത്തുന്ന രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രം. ഈ തീര്‍ഥാടന കേന്ദ്രത്തിന്റെ വൃത്തിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വിലക്ക്. 144ാം വകുപ്പ് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ കത്രയില്‍ മദ്യവും ഇറച്ചിയും ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരന്തരം പരിശോധനകള്‍ നടത്തും. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പ്രദേശത്തെ വ്യാപാരികള്‍ക്ക് നിരോധനം സംബന്ധിച്ചുള്ള അറിയിപ്പുകള്‍ കൈമാറിയിട്ടുണ്ട്. പ്രദേശത്ത് ആവശ്യമായ ബോധവത്കരണ പരിപാടികളും നടത്തും.

Tags:    

Similar News