ഐടി ചട്ട ഭേദ​ഗതി കൊണ്ട് ലക്ഷ്യമാക്കുന്നത് ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ഉപയോ​ഗമെന്ന് കേന്ദ്രമന്ത്രി

Update: 2022-10-29 07:09 GMT

രാജ്യത്തെ 80 കോടി ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി ആക്റ്റ് നിയമഭേദ​ഗതി വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐടി ചട്ട ഭേദ​ഗതി കൊണ്ട് ലക്ഷ്യമാക്കുന്നത് ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ഉപയോ​ഗമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 80 കോടി ഇന്ത്യക്കാർ ഇന്ന് ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നു. ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2  വർഷത്തിനുള്ളിൽ 120 കോടിയാകും.

ഗ്രീവൻസ് അപ്പെലേറ്റ് കമ്മറ്റി സുതാര്യത ഉറപ്പാക്കാൻ പ്രവർത്തിക്കും. സ്ഥാപനങ്ങളും ഉപഭോക്താക്കളും ഒരുമിച്ച് സുരക്ഷിതമായ ഇൻ്റർനെറ്റിന് വേണ്ടി പ്രവർത്തിക്കും. ആരെയും ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല ഭേദഗതി. പരാതികൾ സമൂഹ മാധ്യമങ്ങളുടെ സംവിധാനങ്ങളിൽ പരിഹരിക്കപ്പടുന്നില്ലെങ്കിൽ GAC യെ  സമീപിക്കാം. GAC യുടെ നടപടി പോരെങ്കിൽ കോടതിയെ സമീപിക്കാം.

സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ലക്ഷക്കണക്കിന് സന്ദേശങ്ങൾ ലഭിച്ചു. ഭൂരിഭാഗം സന്ദേശങ്ങളും പരാതിയിൽ വേണ്ട നടപടി സ്ഥാപനങ്ങൾ സ്വീകരിച്ചില്ല എന്നുള്ളതാണ്.  ഭേദഗതി സർക്കാരിൻ്റെ നിയന്ത്രണം ശക്തമാക്കാൻ വേണ്ടിയെന്ന ആരോപണം തെറ്റ്. കണ്ടൻ്റിൽ സർക്കാർ ഇടപെടുന്നില്ല. GAC ക്ക് സ്വമേധയാ കണ്ടൻ്റ് നീക്കം ചെയ്യാനുള്ള അധികാരം നിലവിൽ നൽകിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags:    

Similar News