ഡീസൽ വാഹനങ്ങൾക്ക് 10% അധികനികുതി; നിർദേശം ധനവകുപ്പിന് കൈമാറുമെന്ന് ഗഡ്കരി

Update: 2023-09-12 08:16 GMT

ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അധികനികുതി ഏർപ്പെടുത്തുന്നതോടെ പുതിയ ഡീസൽ വാഹനങ്ങളുടെ വില ഉയരും.

ഡൽഹിയിൽ ഒരു പരിപാടി സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡീസൽ വാഹനങ്ങളുടെ ഉത്പാദനം വാഹന വ്യവസായികൾ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം അധികനികുതി ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ആശോക് ലെയ്‌ലാൻഡ് തുടങ്ങിയ കമ്പനികളുടെ ഓഹരി 2.5 മുതൽ 4 ശതമാനം വരെ ഇടിഞ്ഞു.

Tags:    

Similar News