ബംഗ്‌ളാദേശിലെ കലാപം; അതിർത്തിയിൽ കനത്ത സുരക്ഷ, സർവകക്ഷി യോഗം തുടങ്ങി ഇന്ത്യ

Update: 2024-08-06 05:30 GMT

ബംഗ്‌ളാദേശിലെ കലാപ സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബംഗ്‌ളാദേശിലെ സാഹചര്യം വിശദീകരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.

അതിർത്തിയിൽ ബിഎസ്എഫ് അതീവജാഗ്രതാ നിർദേശം നൽകി. ബംഗ്ളാദേശ് അതിർത്തിയിലെ ബരാക് താഴ്വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേർന്ന് സുരക്ഷ ശക്തമാക്കി. അസം 265.5 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററുമാണ് ബംഗ്‌ളാദേശുമായി അതിർത്തി പങ്കിടുന്നത്. അതിർത്തിയിൽ പട്രോളിങ് ശക്തമാക്കി. പ്രധാന ചെക്ക്‌പോസ്റ്റായ പെട്രാപോൾ കഴിഞ്ഞദിവസം അടച്ചിരുന്നു.

Tags:    

Similar News