രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം; കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിലും പൊതുഅവധി

Update: 2024-01-21 09:33 GMT

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഹിമാചാൽ പ്രദേശിൽ ജനുവരി 22ന് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. സ്‌കൂളുകൾ, കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും പകുതി ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് അവധിയാണ്. ഛത്തീസ്ഗഡ്, ഹരിയാന, ഗോവ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്കു അവധി പ്രഖ്യാപിച്ചു. ഗുജറാത്ത്, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ ഉച്ചയ്ക്ക് 2.30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സർക്കാരും നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News