'സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇത് നിസ്സാരമല്ല'; വിഷമദ്യ ദുരന്തത്തിൽ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

Update: 2024-06-21 06:43 GMT

തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. 'സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇതൊന്നും നിസ്സാരമല്ല ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടമായത് മനുഷ്യജീവനുകളാണ്. ദുരന്തത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് കൃത്യമായി കോടതിയെ അറിയിക്കണം.

അനധികൃതമദ്യം ഒഴുകുന്ന വഴി എങ്ങനെ എന്ന അന്വേഷണ റിപ്പോർട്ടുകൾ കണ്ടിരുന്നു.' ഇതിലെല്ലാം സർക്കാരിന് എന്ത് മറുപടിയാണ് നൽകാനുള്ളതെന്നും കോടതി ചോദിച്ചു.

കള്ളക്കുറിച്ചി ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. 2023-ൽ വിളുപുരത്തും ചെങ്കൽപ്പേട്ടിലുമുണ്ടായ വിഷമദ്യദുരന്തത്തിൽ ഉണ്ടായ അറസ്റ്റ് വിവരങ്ങൾ കോടതിയെ എജി ബോധിപ്പിച്ചു. കള്ളക്കുറിച്ചി ദുരന്തത്തിൽ 4 പേരെ അറസ്റ്റ് ചെയ്‌തെന്നും സിബിസിഐഡിക്ക് അന്വേഷണം കൈമാറിയെന്നും ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചെന്നും എജി കോടതിയെ അറിയിച്ചു

Tags:    

Similar News