പാക്കിസ്ഥാൻ സ്വദേശിക്ക് ഇന്ത്യൻ പൗരത്വം നൽകി ഗോവ ; സിഎഎ പ്രകാരം ഇത് ആദ്യം

Update: 2024-08-28 10:14 GMT

പൗരത്വ ഭേദഗതി നിയമപ്രകാരം ആദ്യമായി ഒരു പാകിസ്താൻക്കാരന് പൗരത്വം നൽകി തീരദേശ സംസ്ഥാനമായ ഗോവ. പാകിസ്താൻ ക്രിസ്ത്യാനിയായ 78 കാരനാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബുധനാഴ്ച ഇന്ത്യൻ പൗരത്വം കൈമാറിയത്. ജോസഫ് ഫ്രാൻസിസ് പെരേരയാണ് സിഎഎയിലൂടെ ഗോവ പൗരത്വം നൽകിയ ആദ്യ പാകിസ്താൻ വ്യക്തി.

പെരേര വിവാഹം കഴിച്ചത് ഗോവൻ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമതടസ്സങ്ങൾ നേരിട്ടിരിുന്നു. വിവാഹത്തിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ 2013ൽ ഇദ്ദേഹം ഇന്ത്യയിലേക്ക് താമസം മാറ്റി. സൗത്ത് ഗോവയിലെ കാൻസുവാലിമിൽ കുടുംബസമേതം താമസിക്കുകയാണിപ്പോൾ. ഇന്ത്യയിലേക്ക് മടങ്ങുന്നതുവരെ പെരേര പാകിസ്താനിലെ കറാച്ചിയിലായിരുന്നു താമസം.

1946ൽ ജനിച്ച പെരേര ഗോവയിവൻ യുവതിയായ മരിയയെയാണ് വിവാഹം ചെയ്തത്. പാകിസ്ഥാനിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 2013 സെപ്റ്റംബർ 11നാണ് ഇന്ത്യയിലേക്കെത്തിയത്. പൗരത്വ നിയനമത്തിലെ സെക്ഷൻ 6 ബിയിലെ വ്യവസ്ഥകൾ പ്രകാരമാണ് പെരേരയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.

2019ൽ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം ഈ വർഷം ആദ്യത്തിലാണു നിയമമായി പ്രാബല്യത്തിൽ വരുന്നത്. ഇതിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ആരംഭിച്ചു. ആദ്യഘട്ടമായി മേയ് മാസം 14 അപേക്ഷകർക്കു നിയമം പ്രകാരം പൗരത്വം നൽകുകയും ചെയ്തിരുന്നു.

Tags:    

Similar News