ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്ക പാർലമെന്‍റിൽ ഉന്നയിക്കാൻ പോലും അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി

Update: 2024-06-28 16:10 GMT

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ ചർച്ച അനുവദിക്കാത്തത് ദൗർഭാ​ഗ്യകരമെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നടക്കം ചൂണ്ടികാട്ടി വീഡിയോ സന്ദേശവുമായാണ് രാഹുൽ രംഗത്തുവന്നത്.

താൻ പാർലമെന്‍റിൽ വിഷയം ഉയർത്താൻ ശ്രമിച്ചു. എന്നാൽ തന്നെ അതിന് കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമാണെന്നും ഇതിലൂടെ ചിലർ കോടികളുണ്ടാക്കിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും നീറ്റ് വിഷയത്തിൽ വ്യക്തത ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിദ്യാർഥികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകാൻ പ്രധാനമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.

Tags:    

Similar News