ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞു താഴും: ഐഎസ്ആർഒ

Update: 2023-01-13 03:18 GMT

ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം വർധിക്കുന്നു. 2022 ഡിസംബർ 27 മുതൽ ഈവർഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റീമീറ്റർ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയിൽനിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി താഴ്ന്നുപോയതിന്റെ വേഗത കൂടിയത്.

ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണ് (എൻആർഎസ്സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഐഎസ്ആർഒയുടെ കാർട്ടോസാറ്റ് - 2എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്. സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാണ്. വിശദ റിപ്പോർട്ട് ഉടനടി സമർപ്പിക്കും.

Tags:    

Similar News