ഇലക്ടറൽ ബോണ്ടിൽ തിരിച്ചറിയൽ നമ്പരടക്കം എസ്ബിഐ എല്ലാം വെളിപ്പെടുത്തണം; സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി

Update: 2024-03-18 06:22 GMT

ഇലക്ടറൽ ബോണ്ട് കേസിൽ തിരിച്ചറയിൽ നമ്പരടക്കം എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു നിർദേശം നൽകി. കോടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന് നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വ്യാഴാഴ്ചക്കകം എല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്കാനും കോടതി നിർദ്ദേശിച്ചു.

തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ചു നൽകിയ വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി േനരത്തെ എസ്ബിഐക്കു നോട്ടിസ് നൽകിയിരുന്നു.

കോടതി ആവശ്യപ്പെട്ടാൽ മാത്രം ചില വിവരങ്ങൾ നൽകാം എന്ന നിലപാടാണ് എസ്ബിഐക്കുള്ളത്. അതിനായി കാത്തിരിക്കേണ്ടതില്ല. എല്ലാ വിവരങ്ങളും കൈമാറണം എന്നു കോടതി ആവശ്യപ്പെട്ടാൽ എല്ലാ വിവരങ്ങളും എല്ലാ വിവരങ്ങളും നൽകിയേ മതിയാകൂ എന്നും കോടതി പറഞ്ഞു. തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച ഏറ്റവും ചെറിയ വിവരം പോലും പുറത്തു വരണം. ഒരു വിവരവും മറച്ചു വച്ചിട്ടില്ലെന്നു കോടതിക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണു ഭരണഘടന ബെഞ്ചിലുള്ളത്.

വിധിയുടെ പേരിൽ വേട്ടയാടൽ നടക്കുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു.ഹർജിക്കാർ തന്നെ മാധ്യമങ്ങൾ വഴി വിധി വേട്ടയാടലിന് ഉപയോഗിക്കുന്നു. അതേസമയം കോടതി ഉത്തരവും നിയമവും നടപ്പാക്കുന്നത് മാത്രമാണ് ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു

Tags:    

Similar News