ഡിഎംകെ മന്ത്രിയുടെ ബന്ധുവിന്റെ വീട്ടിൽ പരിശോധന ; 7.50 ലക്ഷം രൂപ പിടിച്ചെടുത്തു
ഡിഎംകെ മന്ത്രിയുടെ ബന്ധുവിൻറെ വീട്ടിൽ നിന്ന് 7.50 ലക്ഷം രൂപ പിടിച്ചു. മന്ത്രി ദുരൈമുരുകന്‍റെ ബന്ധുവിന്‍റെ വെല്ലൂരിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിങ് സ്‌ക്വാഡ് ആണ് പണം പിടിച്ചത്. ചാക്കിനുള്ളിലായി ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍.
വീടിന്‍റെ പലഭാഗത്തുനിന്നായാണ് പണം പിടിച്ചെടുത്തത്. 2.5 ലക്ഷം രൂപയുടെ നോട്ടുകളാണ് ടെറസിൽ നിന്നും കണ്ടെത്തിയ ചാക്കിലുണ്ടായിരുന്നത്. ദുരൈമുരുകന്റെ മകൻ കതിർ ആനന്ദ് വെല്ലൂരിൽ സ്ഥാനാർഥിയാണ് . രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 500ന്‍റെ നോട്ടുകെട്ടുകള്‍ക്ക് പുറമെ 100ന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.