ദിബ്രുഗഡ് ട്രെയിൻ അപകടം ;നാല് മരണം , 20ഓളം പേർക്ക് ഗുരുതര പരിക്കെന്ന് റിപ്പോർട്ടുകൾ

Update: 2024-07-18 13:30 GMT

ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ ട്രെയിനപകടം. ചണ്ഡിഗഡ് - ദീബ്രു​ഗഡ് ദിൽബർ​ഗ് എക്സ്പ്രസിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. ജിലാഹി സ്റ്റേഷന് സമീപമാണ് അപകടം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞു. നാല് പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവ‍‌ർത്തനം പുരോഗമിക്കുകയാണ്. അടിയന്തരമായി ഇടപെടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. നിലവിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 12 കോച്ചുകൾ പാളം തെറ്റിയെന്നാണ് പ്രാഥമിക വിവരം. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചു.ആംബുലൻസുകളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്.

നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ലഖ്‌നൗ ഡിവിഷനിൽ ഹെൽപ്പ് ലൈൻ തുടങ്ങി

- ഫർകേറ്റിംഗ് (FKG): 9957555966

- മരിയാനി (MXN): 6001882410

- സിമാൽഗുരി (SLGR): 8789543798

- ടിൻസുകിയ (NTSK): 9957555959

- ദിബ്രുഗഡ് (DBRG): 9957555960

Tags:    

Similar News