ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകാൻ അനുമതി

Update: 2023-06-30 11:40 GMT

ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. ഒരാൾക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാനാണ് നിലവിൽ അനുമതിയുള്ളത്. കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടുണ്ടാകരുതെന്നു മാത്രം. ഇതുവരെ ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ മാത്രമാണ് മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നത്. മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും മെട്രോ ട്രെയിനിലും പരിസരത്തും മദ്യപിക്കുന്നതിനുള്ള വിലക്ക് കർശനമായി തുടരുമെന്നും ഡൽഹി മെട്രോ അധികൃതർ അറിയിച്ചു.

ദ്യവുമായി യാത്ര ചെയ്യുന്നതിന് ഇതുവരെയുണ്ടായിരുന്ന വിലക്ക് വിലയിരുത്തുന്നതിനായി ചേർന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഡിഎംആർസി എന്നിവരുടെ സംയുക്ത യോഗത്തിലാണ്, രണ്ടു കുപ്പി വരെ മദ്യം കൊണ്ടുപോകാൻ അനുമതി നൽകാൻ തീരുമാനിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഡൽഹി മെട്രോയിൽ മദ്യപിച്ച് അപമര്യാദയായി പെരുമാറുന്ന സാഹചര്യങ്ങളിൽ നിലവിലേതുപോലെ കർശന നടപടി സ്വീകരിക്കുമെന്നും ഡൽഹി മെട്രോ അധികൃതർ അറിയിച്ചു.

Tags:    

Similar News