ഡൽഹി മദ്യനയ അഴിമതി കേസ് ; കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി

Update: 2024-03-26 09:24 GMT

ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ മാർച്ച് 15 നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ബിആർഎസ് നേതാവിന് അമ്മയെന്ന നിലയിൽ കടമകൾ നിറവേറ്റേണ്ടതുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പരീക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടി കെ കവിതയുടെ അഭിഭാഷകൻ ഇടക്കാല ജാമ്യം തേടിയിരുന്നു.

എന്നാൽ ഇടക്കാല ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമയം തേടി. കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി വിചാരണക്കോടതി ഏപ്രിൽ ഒന്നിന് പരിഗണിക്കും.

Tags:    

Similar News