മദ്യനയക്കേസിൽ കേജ്‌രിവാളിനു തിരിച്ചടി; ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ
ഡൽഹി മദ്യനയക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കെ കേജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്.
ജാമ്യം നൽകിയതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഹർജിയിൽ ഹൈക്കോതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്തത്. ഈ ഹർജി തീർപ്പാകുന്നതുവരെ കേജ്‌രിവാളിനു ജയിൽ മോചിതനാകാൻ സാധിക്കില്ല.