മലിനീകരണത്തിൽ ശ്വാസംമുട്ടി ഡൽഹി; പുകമഞ്ഞ്, പതഞ്ഞുപൊങ്ങി യമുന

Update: 2024-10-22 12:17 GMT

ശൈത്യകാലത്താണ് ഡൽഹിയുടെ വായു ഗുണനിലവാര സൂചികകൾ അഥവാ എയർ ക്വാളിറ്റി ഇൻഡക്സ് ഏറ്റവും മോശപ്പെട്ട നിലയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ശൈത്യകാലം ഡൽഹിക്കൊരു പേടി സ്വപ്നമാണ്. എന്നാൽ ഇത്തവണ ശൈത്യകാലമാകുന്നതിന് മുമ്പ് തന്നെ ഡൽഹി മലിനീകരണത്തിന്റെ പിടിയിലായി കഴിഞ്ഞു. പല മേഖലകളിലും പുകമഞ്ഞുണ്ട്. ഇതിനൊപ്പം ജലമലിനീകരണവും ഉയർന്ന നിലയിലായതോടെ വിഷം പതഞ്ഞ് യമുനാ നദി മൂടപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

Full View

രണ്ടു ദിവസങ്ങളിൽ ആനന്ദ് വിഹാർ മേഖലയിൽ 400നും മുകളിലാണ് എ ക്യു ഐ രേഖപ്പെടുത്തിയത്. ഏറ്റവും അപകടകരവും ഗുരുതരവുമായ സാഹചര്യമാണിത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം എ ക്യു ഐ 200നും 300നും ഇടയിലുള്ള മേഖലകളിൽ നിന്നും അധികസമയം വായു ശ്വസിച്ചാൽ ശ്വാസതടസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

300നും 400നും ഇടയിലാണ് വായു ഗുണനിലവാരം എങ്കിൽ ശ്വസന സംബന്ധമായ രോഗങ്ങൾ പിടിപെട്ടെക്കാം. ഈ സാഹചര്യത്തിൽ വീടിനു പുറത്ത് ഇറങ്ങുന്നവർ N-95 മാസ്ക് ധരിക്കണമെന്ന നിർദേശമാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. പുറത്തിറങ്ങിയുള്ള പ്രഭാത നടത്തവും വ്യായാമങ്ങളും വേണ്ടെന്നു വയ്ക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

Tags:    

Similar News