നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ വാദം തുടങ്ങി സുപ്രീം കോടതി; ഹർജിയുമായി എത്രപേരെന്ന് ചോദിച്ച് കോടതി

Update: 2024-07-18 07:25 GMT

നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. പുനഃപരീക്ഷ ആവശ്യപ്പെടുന്ന വിദ്യാർഥികൾക്കു വേണ്ടിയുള്ള വാദമാണ് ആദ്യം. എത്ര വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയതെന്ന് അറിയിക്കാൻ സുപ്രീം കോടതി ദേശീയ പരീക്ഷ ഏജൻസിയോടു നിർദേശിച്ചു. ഉച്ചയ്ക്ക് മുൻപ് ഇക്കാര്യം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹർജിക്കാരായ വിദ്യാർഥികളുടെ മാർക്ക് വിവരവും അറിയിക്കണം. ഹർജിക്കാർക്കു വേണ്ടി നരേന്ദ്ര ഹൂഡയാണ് ആദ്യം വാദമുന്നയിക്കുന്നത്. നിലവിലെ പട്ടിക പ്രകാരം മെഡിക്കൽ പ്രവേശനത്തിനു യോഗ്യത നേടിയ 1.08 ലക്ഷം വിദ്യാർഥികളിൽ പെടുന്ന 254 പേരും അതിനു പുറത്തുള്ള (പരീക്ഷയെഴുതിയ മറ്റ് 22 ലക്ഷം പേരിൽ) 131 പേരുമാണ് കോടതിയിൽ ഹർജികളുമായി ഉള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

Tags:    

Similar News