മാനനഷ്ടക്കേസ്; മേധാ പട്കർക്ക് അഞ്ച് മാസം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ

Update: 2024-07-01 12:22 GMT

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന ഫയൽ ചെയ്ത മാനനഷ്ട കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർക്ക് അഞ്ച് മാസം തടവ് ശിക്ഷ. ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിടേതാണ് വിധി. കൂടാതെ സക്സേനയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2006-ൽ ഫയൽചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് മേധാ പട്കറിന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മ ശിക്ഷ വിധിച്ചിരിക്കുന്നത്.

അപ്പീൽ നൽകുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി.

ടി.വി. ചാനലുകളിളിൽ അപകീർത്തികരമായ ആരോപണം ഉന്നയിക്കുകയും അപകീർത്തികരമായ പത്ര പ്രസ്താവന ഇറക്കുകയും ചെയ്തു എന്ന് ആരോപിച്ച് മേധാ പദ്കറിന് എതിരെ വി.കെ. സക്‌സേന മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് എന്ന സന്നദ്ധ സംഘടനയുടെ തലവൻ ആയിരുന്നു അന്ന് വി.കെ. സക്സേന.

Tags:    

Similar News