‌"ഇത് യഥാർത്ഥ അദാനി ശൈലി"; വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര

Update: 2024-08-11 09:04 GMT

ഹിൻഡെൻബർഗ് റിസർച്ചിന്റെ ആരോപണത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. "‌ഇത് യഥാർത്ഥ അദാനി ശൈലി എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പി. മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്. സെബി ചെയർമാൻ പോലും അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ നിക്ഷേപകനാകുന്നു. ചങ്ങാത്ത മുതലാളിത്വം ഏറ്റവും ഉന്നതിയിൽ'- തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അതേസമയം കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിന് മേൽ അന്വേഷണം നടത്താൻ സി.ബി.ഐയോടും ഇ.ഡിയോടും മെഹുവ ആവശ്യപ്പെട്ടു.


അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിൻഡെൻബർഗ് റിസർച്ചിന്റെ ആരോപണം. ഇവർക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസിൽബ്ലോവർ രേഖകളും പുറത്തുവിട്ടിരുന്നു. 2023 ജനുവരി 24-ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങൾ അദാനി നിഷേധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനുപകരം ഹിൻഡെൻബെർഗിനുനേരേ സെബി നോട്ടീസ് അയക്കുകയായിരുന്നു. ബെർമുഡയിലും മൗറീഷ്യസിലും പ്രവർത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭർത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിൻഡെൻബർഗ് റിസർച്ച് പറയുന്നു.

അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പണമിടപാടുകൾ തുറന്ന പുസ്തകമാണെന്നും മാധബിയും ഭർത്താവും പറഞ്ഞു.

Tags:    

Similar News