കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡിജിറ്റല്‍ പേയ്മെന്റായ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണംആരംഭിച്ചതായി വിവരം. വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് സ്ഥാപനം അന്വേഷണം നേരിടുന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ചുപേടിഎം അധികൃതര്‍ രംഗത്തെത്തി.
റിസര്‍വ് ബാങ്ക് നടപടികളെ തുടര്‍ന്നു സംശയനിഴലിലായ പേടിഎമ്മിന് എതിരെയുള്ള പുതിയ നടപടി അധികൃതര്‍ക്ക് തലവേദനയാകും. ചട്ടലംഘനം ചൂണ്ടിക്കാട്ടിപേടിഎമ്മിനു എതിരായി സ്വീകരിച്ച നടപടികള്‍ തിരുത്തില്ലെന്നു ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്നലെ രംഗത്തെത്തിയിരുന്നു.
പേടിമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണു നടപടി സ്വീകരിച്ചതെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിഅന്വേഷണം എന്നതാണ് ശ്രദ്ധേയം. ഫെബ്രുവരി 29നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്‌സ്,കറന്റ് അക്കൗണ്ടുകള്‍, വോലറ്റുകള്‍, ഫാസ്ടാഗ്, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ലെന്നു ജനുവരി 31നാണു ആര്‍ബിഐ വ്യക്തമാക്കിയത്.
അതേസമയം,29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുന്നതിനോ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കു ഉപയോഗിക്കുന്നതിനോ തടസമില്ലെന്നു അറിയിച്ചിരുന്നു. എന്നാല്‍ ബാലന്‍സ് തുകതീര്‍ന്നാല്‍ ഈ സേവനം ഉപയോഗിക്കാനാവില്ലെന്നാണ് ഉത്തരവ്.