സെൻ്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിൻ്റെ വിലക്ക് നീട്ടി കേന്ദ്രം

Update: 2024-01-17 07:06 GMT

രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി. രാജ്യത്തെ സാമ്പത്തിക രംഗത്തിന് അഭികാമ്യമല്ലാത്ത പ്രവർത്തങ്ങൾ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.  

സിപിആർ വിദേശ ഫണ്ട് സ്വീകരിക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. ആദ്യം 180 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയം ഇത് അടുത്ത 180 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.  

വിദേശ ഫണ്ട് മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങിയ ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എഫ് സി ആർ എ രജിസ്ട്രേഷൻ റദ്ദാക്കിയത്.

എന്നാൽ തങ്ങൾ രാജ്യത്തെ നിയമം പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും നൽകിയ എല്ലാ നോട്ടീസുകൾക്കും കൃത്യമായ മറുപടി നൽകിയിരുന്നതായും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് അറിയിച്ചു.

Tags:    

Similar News