കേജ്‌രിവാളിന് ജാമ്യം അനുവദിച്ചു; അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്ന് കോടതി

Update: 2024-09-13 05:29 GMT

മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ?, സ്ഥിര ജാമ്യം അനുവദിക്കണോ?, കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ?, ജസ്റ്റിസ് സൂര്യകാന്ത് ആണ് ആദ്യ വിധി പറഞ്ഞത്. അനന്തകാലം തടവിലിടുന്നത് ശരിയല്ല. വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും ഉത്തരവിൽ വിലയിരുത്തി.

ജൂൺ 26നാണ് സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകാൻ ഓഗസ്റ്റ് 14ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐയിൽനിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു.

മാർച്ച് 21നാണ് സംഭവത്തിൽ ആധ്യ അറസ്റ്റ് ഉണ്ടായത്. അന്ന് ഇഡിയാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയിൽനിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

Tags:    

Similar News