തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു

Update: 2024-07-16 11:03 GMT

തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. ബി.എസ്.പി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുശേഷമാണ് വീണ്ടും ഒരു രാഷ്ട്രീയ നേതാവ് തമിഴ്നാട്ടിൽ കൊല്ലപ്പെട്ടിരിക്കുന്നത്. നാം തമിഴർ കക്ഷിയുടെ മധുര നോർത്ത് ജില്ല ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. ഇയ്യാളെ വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. പ്രഭാത നടത്തത്തിന് പോയപ്പോഴായിരുന്നു കൊലപാതകം. അക്രമികൾ പിന്തുടർന്ന് എത്തുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാലംഗ സംഘം റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

അന്വേഷണം നടക്കുകയാണെന്നും ഉടൻ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്നുമാണ് മധുര സിറ്റി പോലീസ് കമ്മീഷണർ ലോകനാഥൻ അറിയിച്ചിരിക്കുന്നത്. ബാലസുബ്രഹ്മണ്യനെതിരെ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കുടുംബപ്രശ്നങ്ങളും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്.

Tags:    

Similar News