വരുമാനം വെട്ടിക്കുറച്ച് കേന്ദ്രം സംസ്ഥാനങ്ങളുടെ ചിറകരിയുന്നുവെന്ന കേരളത്തിന്റെ വാദം ശരിവച്ച് അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി; രാജ്യത്തെ ഫെഡറൽ സംവിധാനം കേന്ദ്രസർക്കാർ തകർത്തുവെന്നും കോൺഗ്രസ് പ്രവർത്തക സമിതി

Update: 2023-09-17 15:30 GMT

ബിജെപിയെ പരാജയപ്പെടുത്തിയ ജനങ്ങളെ കേന്ദ്രസർക്കാർ ശിക്ഷിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഫെഡറലിസം കടുത്തവെല്ലുവിളി നേരിടുകയാണെന്നും പ്രമേയത്തിൽ പറയുന്നു. സംസ്ഥാനങ്ങളുടെ വരുമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. വായ്പാ പരിധി ഉൾപ്പെടെ വെട്ടിക്കുറച്ച് സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന കേരളത്തിന്റെ വാദം ശരിവയ്ക്കുകയാണ് കോൺഗ്രസ് പ്രവർത്തകസമിതി. ഹിമാചൽ പ്രദേശിന് കേന്ദ്രസർക്കാർ ദുരിത സഹായം നൽകുന്നില്ല. അരിവില കുറയ്ക്കുമെന്ന കർണാടക സർക്കാരിന്റെ തീരുമാനം നടപ്പാക്കാനും കേന്ദ്രം അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.സംസ്ഥാനങ്ങളുടെ ചിറകരിഞ്ഞ് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ കേന്ദ്രസർക്കാർ തകർത്തുവെന്ന് കോൺഗ്രസ് പ്രവർത്തകസമിതി കുറ്റപ്പെടുത്തി.നടക്കാനിരിക്കുന്ന നിർണായക നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് പുനസംഘടിപ്പിച്ച പ്രവർത്തകസമിതിയുടെ ആദ്യയോഗത്തിൽ സോണിയ ഗാന്ധി,രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ.ആന്റണി, സംഘടനാ കാര്യ ജന.സെക്രട്ടറി കെ.സി.വേണുഗോപാൽ , ശശിതരൂർ, രമേശ് ചെന്നിത്തല,കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരടക്കം 84 പേർ പങ്കെടുത്തു.

Tags:    

Similar News