അന്തരീക്ഷ മലിനീകരണം രൂക്ഷം: ഡല്‍ഹിയില്‍ നിർമാണവും പൊളിക്കലും നിരോധിച്ചു

Update: 2022-10-30 02:35 GMT

അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ നിർമാണ– പൊളിക്കൽ പ്രവൃത്തികൾ നിരോധിച്ച്‌ സർക്കാർ. കേന്ദ്ര വായുനിലവാര മാനേജ്മെന്റ് കമ്മീഷന്റെ അടിയന്തരയോഗ നിർദേശം പരിഗണിച്ചാണ്‌ നടപടി.

അവശ്യഗണത്തിൽപ്പെടുന്ന ദേശീയ സുരക്ഷ, പ്രതിരോധം, റെയിൽവേ, മെട്രോ റെയിൽ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്‌. പ്ലംബിങ്‌, മരപ്പണി, ഇന്റീരിയർ ഡെക്കറേഷൻ, ഇലക്ട്രിക്കൽ ജോലികൾ തുടങ്ങിയവ തുടരാം.

ഡൽഹിയിൽ ഒരു ദിവസത്തെ ശരാശരി വായു നിലവാര സൂചിക (എക്യുഐ) 400ന്‌ മുകളിലാണ്‌.  ഇത്‌ ഗുരുതര വിഭാഗത്തിൽപ്പെടുന്നതാണ്‌.  മോശം വായു ഗുണനിലവാരം കണക്കിലെടുത്ത് ബിഎസ്–3 പെട്രോൾ, ബിഎസ് -4 ഡീസൽ നാലുചക്രവാഹനങ്ങൾക്ക്‌ വൈകാതെ വിലക്ക്‌ ഏർപ്പെടുത്തിയേക്കും.

Tags:    

Similar News