പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ കരാര്‍

Update: 2024-01-11 02:12 GMT

ഇന്ത്യയും ഫ്രാൻസും തമ്മില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാൻ കരാര്‍ വരുന്നു. റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായെത്തുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചേക്കും.

ആഭ്യന്തര ആണവമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നാണ് വിവരം.

മഹാരാഷ്ട്രയിലെ ജൈതാപുരിലെ ആണവനിലയത്തിന്റെ ശേഷി വികസിപ്പിക്കും. ആണവ നിലയമില്ലാത്ത ഒരു സംസ്ഥാനത്ത് പുതുതായി തുടങ്ങാനും ആലോചനയുണ്ട്.

കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാണ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാൻ ബദല്‍ ഊര്‍ജസംവിധാനങ്ങളിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമാണ് ആണവോര്‍ജമേഖല വികസിപ്പിക്കാനുള്ള നീക്കങ്ങള്‍.

അമേരിക്കയ്ക്കും റഷ്യക്കുമൊപ്പം ഫ്രാൻസും ആണവകാര്യങ്ങളില്‍ ഇന്ത്യക്ക് പിന്തുണനല്‍കുന്നുണ്ട്.

Tags:    

Similar News