തമിഴ്നാട്ടിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചെന്നും ഇത് നിയന്ത്രിക്കേണ്ടത് സർക്കാറിന്‍റെ കടമയെന്നും വിജയ്

Update: 2024-06-28 16:03 GMT

തമിഴ്നാട്ടിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചതായും ഇത് നിയന്ത്രിക്കേണ്ടത് സർക്കാറിന്‍റെ കടമയാണെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് പറഞ്ഞു. ചെന്നൈയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു സ്റ്റാലിൻ സർക്കാറിനെതിരെ വിജയ് പരോക്ഷ വിമർശനമുന്നയിച്ചത്. പുതിയ രാഷ്രടീയ പാർട്ടി രൂപവത്കരിച്ച ശേഷമുള്ള നടന്‍റെ ആദ്യ പരിപാടിയായിരുന്നു ഇത്.

യുവതലമുറ മയക്കുമരുന്നിന് കീഴ്പ്പെടുന്നതിൽ ദുഖഃമുണ്ടെന്നും തമിഴ്നാടിന് നല്ല നേതാക്കളെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് മികച്ച ഡോക്ടർമാരും എൻജിനീയർമാരും അഭിഭാഷകരും ധാരാളമുണ്ട്. എന്നാൽ തമിഴ് രാഷ്ട്രീയത്തിൽ വിദ്യാഭ്യാസമുള്ള നേതാക്കൾ കുറവാണെന്നും പഠനത്തിൽ മികവ് തെളിയിച്ചവരും രാഷ്ട്രീയത്തിലിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളെ കണ്ണടച്ച് വിശ്വസിക്കരുതെന്നും ചില രാഷ്ട്രീയ കക്ഷികൾ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും ഇതിൽ ശരിയും തെറ്റും മനസിലാക്കാൻ യുവതലമുറക്ക് കഴിയണമെന്നും വിജയ് കൂട്ടിച്ചേർത്തു.

Tags:    

Similar News