കര്‍ണാടകയിൽ വോട്ടെണ്ണൽ തുടങ്ങി; ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

Update: 2023-05-13 03:08 GMT

കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യവും തുടര്‍ന്ന് വോട്ടിങ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത് 36 കേന്ദ്രങ്ങളിലാണ്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 73.19 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൂടുതല്‍ എക്‌സിറ്റ് പോള്‍ സര്‍വേകളും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിരിക്കുന്നത്. അതേസമയം, ചില സര്‍വേകള്‍ തൂക്കുസഭയാണ് പ്രവചിച്ചത്. ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷമില്ലാതെവന്നാല്‍ സർക്കാർ രൂപവത്കരണത്തിൽ ജെ.ഡി.എസിന്‍റെ നിലപാട് നിര്‍ണായകമാകും.

Tags:    

Similar News