കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

Update: 2023-04-15 11:12 GMT

മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രം​ഗത്ത്. അടിമുടി അഴിമതിയിൽ മുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ അഞ്ഞടിച്ചു. മദ്യനയക്കേസിൽ താൻ അഴിമതിക്കാരനെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്‌രിവാള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. മദ്യനയക്കേസ് ആരോപിച്ച് കഴിഞ്ഞ ഒരു കൊല്ലമായി ഡല്‍ഹിയില്‍ ബി.ജെ.പി. മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Tags:    

Similar News