അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് രാഹുല്‍ ഗാന്ധി
അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ നിലവിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് ജമ്മു കശ്മീരിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ ലഭിക്കുന്ന സംസ്ഥാന പദവി എടുത്ത് കളഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്നും ഇതിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും രാഹുൽ ഭാരത് ജോഡോ യാത്രയിൽ പറഞ്ഞു.