ഗവർണർ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവനകൾ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. അത് തെറ്റാണ്. ബി ജെ പി ഇതര സംസ്ഥനങ്ങളിൽ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ മറ്റ് പാർട്ടികളുമായി ആലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
......................
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിഹാസവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്ഭവന്‍ രാജി ഭവനാകുന്നുവെന്നായിരുന്നു കാനത്തിന്റെ പരാമര്‍ശം. ഗവര്‍ണറുടെ അധികാരംവെച്ച് ചെയ്യാന്‍ കഴിയുന്നത് അദ്ദേഹം ചെയ്യട്ടെ. എവിടെവരെ അദ്ദേഹം പോകുമെന്ന് നോക്കാമെന്ന് കാനം പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകേസ് ദേശീയ അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ടെന്നും അതില്‍ സര്‍ക്കാരിനെ കുറ്റംപറയേണ്ടതില്ലായെന്നും കാനം പറഞ്ഞു.
......................
നടിയെ ആക്രമിച്ച കേസിൽ വിചാരണ നവംബർ 10 ന് പുനരാരംഭിക്കും. കേസിൽ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് നൽകിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യർ, ജിൻസൺ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയിൽ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാൽ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം. പ്രോസിക്യൂഷൻ ഇതിനായി ഉടൻ അപേക്ഷ നൽകും.
......................
മീഡിയവണ്ണിന് എതിരെ മുദ്രവെച്ച കവറില്‍ ഹാജരാക്കിയ ഫയലിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് സുപ്രീം കോടതി നിരീക്ഷണം. മുദ്രവെച്ച കവറിലെ പ്രസക്തമായ നാല് പേജുകള്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അതേസമയം, ചാനലിന്റെ ലൈസെന്‍സ് പുതുക്കുന്ന സമയത്ത് സുരക്ഷാ അനുമതി ആവശ്യമാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തോട് സുപ്രീം കോടതി യോജിച്ചു. സംപ്രേക്ഷണ വിലക്കിന് എതിരെ മീഡിയവണ്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വിധി പറയാനായി മാറ്റി.
......................
കൽക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടിയിൽ പ്രതികരണവുമായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. താൻ കുറ്റക്കാരനാണെങ്കിൽ ചോദ്യം ചെയ്യൽ എന്തിനാണ്, കഴിയുമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യൂവെന്ന് ഹേമന്ദ് സോറൻ പ്രതികരിച്ചു. ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
......................
മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതെങ്കില്‍ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ധൈര്യമുണ്ടോ? ഇപ്പോള്‍ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.