ഇന്ത്യൻ ഓഹരിപണിയിൽ ഇന്ന് മുന്നേറ്റം ബോംബെ ഓഹരിവിലെ സൂചിക 327.54 ഉയർന്ന 61838.1 രണ്ടിലും ദേശീയ ഓഹരിവില സൂചിക നിഫ്ടി 96 പോയിൻറ് വരുന്ന 18364.5ലും വ്യാപാരം നടത്തുന്നു മുൻനിര ഓഹരികൾ നേട്ടത്തിലാണ്
................................
ലുലു ഗ്രൂപ്പ് തിരുവനന്തപുരത്തു നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയാണ്... തിരുവനന്തപുരം നഗരത്തിൽ വഴുതക്കാട് 2.2ഏകറിൽ 600കോടി ചെലവിട്ടാണ് 132 മുറികളും 5 ഭക്ഷണ ശാലകളും മൂന്ന് കൺവെൻഷൻ സെൻററുകളും ഉൾപ്പെടുന്നഹോട്ടൽ ഹയത്ത് regency നിർമ്മിച്ചിട്ടുള്ളത്
.....................................
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സപ്ലൈകോ ഡിജിറ്റൽ ആക്കുന്നു 8000 കോടിയാണ് സപ്ലൈകോ വിറ്റു വരവിലൂടെ ലക്ഷ്യമിടുന്നത് 50 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്ന് സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടമായ ഡോക്ടർ സഞ്ചിവ് പദ് ജോഷി അറിയിച്ചു... ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശ വിപണികളിലും സപ്ലൈകോ ഉൽപ്പന്നങ്ങൾ എത്തിക്കും ഇതിനോടകം ശബരി ചായപ്പൊടി ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു ഇതിലൂടെ 36 കോടിയാണ് സപ്ലൈ ലാഭമുണ്ടായത് സാന്നിധ്യം ശക്തമാക്കാൻ ശബരിക്ക് കീഴിലുള്ള കറി പൗഡറുകളും മസാലപ്പൊടികളും അടുത്ത് തന്നെ ഗൾഫുൾപ്പെടുന്ന വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും