വാർത്തകൾ ചുരുക്കത്തിൽ

Update: 2022-12-19 11:57 GMT


ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം. സർവേ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ തന്നെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത്. അതിന് പകരം വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

.................

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് അഡ്വ. സി.കെ.ശ്രീധരന്‍ ഏറ്റെടുത്തത് തെറ്റാണെന്ന് രമേശ് ചെന്നിത്തല. ശ്രീധരന്റെ നടപടി അധാര്‍മ്മികതയാണ്. വക്കാലത്തില്‍നിന്നു പിന്‍മാറണമെന്നു പഴയ സുഹൃത്തെന്ന നിലയില്‍ പറയുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

.........

സിഐടിയു സംസ്ഥാന സമ്മേളനം കോഴിക്കോട് സമാപിച്ചു. സംസ്ഥാന പ്രസിഡൻറായി ആനത്തലവട്ടം ആനന്ദനേയും ജനറൽ സെക്രട്ടറിയായി എളമരം കരീമിനേയും തെരഞ്ഞെടുത്തു. കേന്ദ്രത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അംഗീകരിച്ചതായി എളമരം കരീം പറഞ്ഞു.

............

കോണ്‍ഗ്രസിന്‍റെ വാലായി നിന്ന മുസ്ലിം ലീഗിന്‍റെ ചിന്താഗതിയില്‍ സമീപകാലത്തായി മാറ്റം വന്നിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചില വിഷയങ്ങളില്‍ അടുത്തിടെ മുസ്ലിം ലീഗ് എടുത്ത നിലപാടുകള്‍ മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

................

കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 7 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

........

തൃ​ശൂ​ര്‍ ആ​റാ​ട്ടു​പു​ഴ​യി​ല്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് വീ​ണ് 3 ​പേ​ര്‍ മ​രി​ച്ചു. ചീ​രാ​ച്ചി സ്വ​ദേ​ശി രാ​ജേ​ന്ദ്ര ബാ​ബു, ഭാര്യ സന്ധ്യ, കൊ​ച്ചു​മ​ക​ന്‍ സ​മ​ര്‍​ഥ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​വാ​ഹ ആവ​ശ്യ​ത്തി​നാ​യി ആ​റാ​ട്ടു​പു​ഴ​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഈ പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

.................

അവധിക്കാലത്തെ വിമാന നിരക്ക് വര്‍ദ്ധനയെ ന്യായീകരിച്ച് വ്യോമയാന മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ. സീസണ്‍ സമയത്തെ നിരക്ക് വര്‍ദ്ധന സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ബുക്ക് ചെയ്താല്‍ ഈ പ്രശ്നം മറികടക്കാമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.

................

പൊലീസുകാർ സദാചാര പൊലീസ് ആകേണ്ടതില്ലെന്ന് സുപ്രിം കോടതി. ഭൗതികമായ ആനുകൂല്യങ്ങളോ വസ്‌തുക്കളോ പൊതുജനങ്ങളിൽ നിന്ന് ആവശ്യപ്പെടാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഗുജറാത്തിൽ ഒരു സിഐഎസ്‌എഫ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം.

...............

പഠാൻ സിനിമാ വിവാദം ലോക്സസഭയിൽ ഉന്നയിച്ച് ബി.എസ്.പി നേതാവ് ഡാനിഷ് അലി. സിനിമകൾ നിരോധിക്കാൻ മത, രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെടുന്നത് ദൗർഭാഗ്യകരമാണ്. അഭിനേതാവ് ഏതെങ്കിലും നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ മതം അപകടത്തിലാകുമെന്ന് ചിലർ വാദിക്കുകയാണെന്നും ഡാനിഷ് അലി ചൂണ്ടിക്കാട്ടി.

............

ലോകകപ്പിൽ അർജന്റീനയെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി അറിയിച്ചിട്ടുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. മൂന്ന് രാജ്യങ്ങളുടെ പേര് പരാമര്‍ശിക്കുന്നതിനിടെ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ചത് ശ്രദ്ദേയമായി.

Similar News