ബിജെപി ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
.........
ഹിമാചലിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം ഉറപ്പായതോടെ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി, കോൺഗ്രസ് ക്യാമ്പുകൾ. സ്വതന്ത്ര എംഎൽഎമാരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചപ്പോൾ, ജയിച്ച എംഎൽഎമാരെ ഹിമാചലില്‍ നിന്ന് മാറ്റാനാണ് കോൺഗ്രസ് നീക്കം. ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയ സംസ്ഥാനങ്ങളിലടക്കം എംഎൽഎമാർ ബിജെപിലേക്ക് ചേക്കേറിയ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.
...................
ഹിമാചല്‍ പ്രദേശിലെ സിപിഎം ന്‍റെ സിറ്റിങ് സീറ്റ് നഷ്ടമായി. തിയോഗ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കുൽദീപ് സിങ് റാത്തോഡ് ആണ് വിജയിച്ചത്. സിറ്റിങ് എംഎൽഎ രാകേഷ് സിംഗ നാലാം സ്ഥാനത്തായി. ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. കോൺഗ്രസ് വിമത ഇന്ദു വർമയാണ് മൂന്നാംസ്ഥാനത്ത്. ഹിമാചലില്‍ മത്സരിച്ച 11 സീറ്റിലും സി.പി.എം പരാജയപ്പെട്ടു.
............
സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണമെന്നും , കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച സാഹചര്യത്തില്‍ , വാക്കൗട്ടിനു മുന്നോടിയായി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര അനുമതിയില്ലാതെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഇതവരെ പണം മുടക്കിയതെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
............
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മന്ത്രി സ്ഥാനം രാജിവെച്ചത് കൊണ്ട് പ്രശ്‌നം തീരില്ലെന്നും എംഎല്‍എയെ അയോഗ്യനാക്കാനുളള ഇടപെടല്‍ വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
..............
പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.
..............
സംസ്ഥാനത്ത് സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളില്‍ വൻ കുതിപ്പ്. കഴിഞ്ഞ എട്ട് മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങൾ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. ഇതുവഴി 2,20,500 പേർക്ക് തൊഴില്‍ ലഭിച്ചു.
................
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്‍റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും.
..............
വയനാട് മേപ്പാടി പോളി ടെക്നിക്കില്‍ നടന്ന സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വയനാട് നാര്‍ക്കോട്ടിക് സെല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ലഹരി സംഘങ്ങള്‍ക്കെതിരായ അപര്‍ണ ഗൗരിയുടെ നിലപാടാണ് ആക്രമണത്തിന് കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
.............
ഗുജറാത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍, വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പി കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ആത്മഹത്യാശ്രമം. ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേല്‍ജിഭായി സോളാങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
.....................
തിരുവനന്തപുരത്ത് അമ്മയെയും മകളെയും കടലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിന്‍ കണ്ണിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ആളില്ലാതുറയിലായിരുന്നു തെളിവെടുപ്പ്.
.......................
കോഴിക്കോട്ടെ ആവിക്കല്‍ തോട് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്. പ്രദേശവാസിയായ സക്കീര്‍ ഹുസൈന്റെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്.
...................
ത്രിദിനസന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സൗദിയിലെത്തി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമെത്തിയ ചൈനീസ് പ്രസിഡന്റിനു ലഭിച്ചത് ഊഷ്മളമായ സ്വീകരണം. കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അബ്ദുല്‍ അസീസ്, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവര്‍ ചേര്‍ന്ന സ്വീകരിച്ചു.
.....................
ജര്‍മ്മനിയില്‍ സായുധ കലാപത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീവ്രവലതുപക്ഷ സംഘങ്ങള്‍ തയ്യാറെടുക്കുന്നു എന്ന സൂചനയെത്തുടര്‍ന്ന് രാജ്യത്ത് 130 കേന്ദര്ങ്ങളില്‍ റെയ്ഡ്. ഒരു റഷ്യാക്കാരനും മൂന്നു വിദേശികളുമടക്കം 25 ഓളം പേരെ പൊലീസ് പിടികൂടി.
.................
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം പുനരാരംഭിച്ചു. സമരപ്പന്തല്‍ പൊളിച്ചുനീക്കിയതോടെ നിര്‍മാണ സാമഗ്രികള്‍ വിഴിഞ്ഞത്തേക്ക് എത്തിച്ചു. 20 ലോഡ് നിര്‍മാണ സാമഗ്രികളാണ് ആദ്യ ഘട്ടത്തില്‍ എത്തിച്ചത്.
.....................
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മാനന്തവാടി സ്വദേശിയും കോഴിക്കോട് റേഞ്ച് സ്‌പെഷല്‍ ബ്രാഞ്ച് എസ്പിയുമായിരുന്ന പ്രിന്‍സ് അബ്രഹാമിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്.
........................
പട്ടികവിഭാഗങ്ങളില്‍നിന്നു മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു മാറിയവര്‍ക്കു സംവരണം അനുവദിക്കണമെന്നു നിര്‍ദേശിച്ച രംഗനാഥ് മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അധ്യക്ഷനായ പുതിയ സമിതി വിഷയം പരിശോധിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
......................
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ എംഎല്‍എയെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപരമായി അയോഗ്യനാക്കാന്‍ വ്യവസ്ഥയില്ല എന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
...............
കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി സിനീയര്‍ മാനേജര്‍ എം.പി. റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. റിജില്‍ സീനിയര്‍ മാനേജര്‍ പദവി ദുരുപയോഗം ചെയ്ത് നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
.....................