വാർത്തകൾ ചുരുക്കത്തിൽ

Update: 2022-12-08 08:43 GMT


 വിദ്യാലയങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി മൈക്ക് മരുന്നിന്റെ സ്രോതസ്സ് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

......................

 കേരളത്തിലെ സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചു വന്നത് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയെ വ്യക്തമാക്കി പദ്ധതിയുടെ ഡിപിആർ അനുവാദത്തിനായി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട് റെയിൽവേയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു നിയമസഭയിൽ റോജി. എം ജോണിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നൽ നൽകുകയായിരുന്നു മുഖ്യമന്ത്രി

...........................

 സിൽവർ ലൈൻ പദ്ധതി കേരളത്തിൻറെ വികസനത്തിൽ വന്മാറ്റം ഉണ്ടാക്കുമെന്നും പശ്ചാത്തല സൗകര്യ വികസനത്തിൽ വൻ കുതിപ്പ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു ഇത് നമ്മുടെ സമ്പദ്ഘടനയ്ക്ക് അഭികാമ്യമാണ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

.................................

മുൻമന്ത്രിയും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാനെ എംഎൽഎ സ്ഥാനത്തു നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഭരണഘടന വിരുദ്ധമായ പ്രസംഗം നടത്തിയ സജി ചെറിയാൻ എംഎൽഎ സ്ഥാനത്ത് അർഹനല്ല എന്നായിരുന്നു ഹർജിയിലെ ആരോപണം എന്നാൽ ഒരു പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെ അയോഗ്യനാക്കാൻ വ്യവസ്ഥയില്ലാ എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്

...................................

 ഗുജറാത്തിൽ ചരിത്രം എഴുതി ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക് 182 അംഗ നിയമസഭയിൽ ബിജെപി ഒറ്റയ്ക്ക് 151 സീറ്റുകളളിൽ ലീഡ് ചെയ്യുന്നു.. കോൺഗ്രസ് 18 സീറ്റിലും ആം ആദ്മി പാർട്ടി 5 സീറ്റിലും മറ്റുള്ളവർ 3 സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്

..............................

അതേസമയം ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയേറ്റു 68 അംഗ നിയമസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 38 സീറ്റുകളിലും ബിജെപി 24 സീറ്റുകളിലും ആണ് ലീഡ് ചെയ്യുന്നത് മറ്റുള്ളവർ മൂന്നു സീറ്റ് ലീഡ് ചെയ്യുന്നു

................................

ഗുജറാത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത1990 30 സീറ്റ് ആയിരുന്നു കോൺഗ്രസ് നേടിയ ഏറ്റവും കുറഞ്ഞ സീറ്റ്

.............................

ഹിമാചൽ പ്രദേശിൽ ജയിച്ച കോൺഗ്രസ് എംഎൽഎമാരെ ഛത്തി ഛത്തീസ്ഗഡിലേക്ക് മാറ്റിയതായി റിപ്പോർട്ട് രാഷ്ട്രീയ കുതിരക്കച്ചവടം മുന്നിൽകണ്ടാണ് കോൺഗ്രസിന്റെ തന്ത്രപരമായി നീക്കം എന്നാണ് റിപ്പോർട്ടുകൾ.

...............................

ഗുജറാത്തിൽ ബിജെപി സർക്കാർ വരുന്ന തിങ്കളാഴ്ച സത്യപ്രതിജ് ചെയ്യും ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖ നേതാക്കൾ സംബന്ധിക്കും

...................................

അമേരിക്കൻ മാധ്യമ സ്ഥാപനമായ നിയോർ ടൈംസ് മാധ്യമപ്രവർത്തകർ പണിമുടക്കിൽ. 40 വർഷത്തിനിടയുള്ള ആദ്യ പണിമുടക്കാണ് ഡിസംബർ എട്ടിന് 24 മണിക്കൂർ ന്യൂസ് റൂം പണിമുടക്കുന്നു എന്നാണ് റിപ്പോർട്ട്‌..ശമ്പള വർദ്ധനവും കരാർ പുതുക്കുന്നത് അടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്... പലപ്രാവശ്യം മാനേജ്മെന്റിനോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മടുത്തതുകൊണ്ടാണ് പണിമുടക്ക് വേണ്ടി വന്നതാണ് ന്യൂസ് റൂം ജീവനക്കാർ പറയുന്നത്.

..............................

ഫിഫ ലോകകപ്പ് ഇന്ന് കളിയില്ല ക്വാർട്ടർ ഫൈനൽ മത്സരങ്ങൾനാളെആരഭിക്കും ക്രൊയേഷ്യ ബ്രസീൽ... നെതർലാൻഡ് അർജൻറീനയും... ഫ്രാൻസ്..ഇംഗ്ലണ്ട് മൊറോക്കോ പോർച്ചുഗലൽ പോരാട്ടങ്ങൾ..

................................

ബിജെപി ഏഴാം വട്ടവും അധികാരത്തിലേക്ക് കോൺഗ്രസിനെ കനത്ത തിരിച്ചടി ആം ആദ്മി പാർട്ടിക്ക് നേട്ടം.

............................

ഹിമാചൽപ്രദേശിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കും എന്ന്68അംഗ നിയമസഭയിൽ 40seat ഇൽ കോൺ..25സീറ്റിൽ ബിജെപി..3സീറ്റിൽ മറ്റുള്ളവർ സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

.............................

കേരളത്തിൽ സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി.


Similar News