ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ അടച്ചിട്ട വീട്ടിനുള്ളിൽ സൂക്ഷിച്ച വീപ്പയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. കൊല നടന്നിട്ട് ഒരു വർഷത്തോളമായെന്നാണ് പോലീസിന്റെ നിഗമനം.
..........................
മുംബൈയിൽ ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാർ വിവാഹം കഴിച്ച സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം.
.........................
തൊഴിലന്വേഷകരെ വലയിലാക്കാൻ ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഫുജൈറ പൊലീസിന്റെ പേരിൽ വ്യാജ പരസ്യം. പരസ്യത്തിൽ കുടുങ്ങുന്നവരിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ലക്ഷ്യത്തോടെയുളള് ഇത്തരം പരസ്യങ്ങളിൽ വീഴരുതെന്നു ഫുജൈറ പൊലീസ് അറിയിച്ചു.
..........................
യുകെ, യുഎസ്, ജർമനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഇന്ത്യയിലെ ജീവിതച്ചെലവിലുള്ള വർധനവിൽ ഏറ്റവും കുറവെന്നും എസ്ബിഐയുടെ പഠന റിപ്പോർട്ട്. ജീവിതച്ചെലവ് വർധനയിൽ യുകെ ഒന്നാമതെന്നും എസ്ബിഐഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
.............................
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസ്സായിരുന്നു. ലാപിയർ, ലാരി കോളിൻസിനൊപ്പം ചേർന്ന് രചിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഏറെ പ്രശസ്തമായ കൃതിയാണ്.
................................
യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഗുജറാത്തിലെ ഗുസ്തി താരം അറസ്റ്റിൽ. യോഗ അധ്യാപിക ഉൾപ്പെടെ നൂറോളം സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിനാണ് രാജ്‌കോട്ട് സ്വദേശിയായ കൗശൽ പിപാലിയയെ മാളവ്യനഗർ പോലീസ് പിടികൂടിയത്.
........................
മധ്യപ്രദേശിലെ രത്ലാമിൽ ബസ്സ്‌റ്റോപ്പിലേക്ക ട്രക്ക് ഇടിച്ചുകയറി ആറ് പേർ മരിച്ചു.പരുക്കേറ്റ പത്തുപേരിൽ എട്ടുപേരുടെ നില ഗുരുതരമാണ്.
..........................
കോഴിക്കോട് കോതി, ആവിക്കൽ മാലിന്യ പ്ലാന്റുകൾക്കെതിരായ സമരങ്ങളിൽ നിയമസഭയിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. കുടിവെള്ളത്തിൽ പലയിടത്തും കക്കൂസ് മാലിന്യമാണെന്നും മാലിന്യ സംസ്‌കരണപ്ലാന്റ് വേണ്ടെന്ന് ജനങ്ങൾ തീരുമാനിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
........................
യുക്രെയ്‌നിന്റെ ഷെല്ലാക്രമണത്തെ തുടർന്ന് സ്വയംപ്രഖ്യാപിത സ്വതന്ത്ര രാഷ്ട്രമായ ഡോണെറ്റ്‌സ്‌കിൽ തീപിടിത്തമെന്ന് റഷ്യയുടെ ഔദ്യോഗിക മാധ്യമങ്ങൾ. പുലർച്ചെ നാലുമണിയോടെ തുടങ്ങിയ ഷെല്ലിങ്ങിലാണ് കെട്ടിടങ്ങൾക്ക് തീപിടിച്ചതെന്ന് ടാസ് റ്ിപ്പോർട്ട ചെയ്യുന്നു.
..........................
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാരുടെ എണ്ണം വെട്ടിചുരുക്കാൻ ഒരുങ്ങി ഇന്ത്യൻ സോഷ്യൽ മീഡിയ കമ്പനി് ഷെയർചാറ്റ്. ആകെ ജീവനക്കാരുടെ അഞ്ചുശതമാനം വെട്ടിക്കുറയ്ക്കുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.