ഒരുമിച്ച് ജീവിക്കുന്നതിനിടയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തും പങ്കാളിയുമായ മൻപ്രീത് സിങ് അറസ്റ്റിൽ. ഗണേശ് നഗറിൽ താമസക്കാരിയായ രേഖ റാണി (35) യാണ് കൊല്ലപ്പെട്ടത്.
...............................
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ മോഡൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആൻറണിയാണ് പിടിയിലായത്.
...............................
ദാർശനികനും എഴുത്തുകാരനുമായ ഫാദർ എ അടപ്പൂർ അന്തരിച്ചു. 97 വയസായിരുന്നു. കോഴിക്കോട് വച്ചാണ് അന്ത്യം സംഭവിച്ചത്.
...............................
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിൽ വീണ്ടും വഴിത്തിരിവായി സംഭവത്തിലെ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി. ആശ്രമത്തിന് തീയിട്ടത് സമീപ വാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരൻ പ്രശാന്ത് ക്രൈബ്രാഞ്ചിന് ആദ്യം നൽകിയ മൊഴി മാറ്റി ആരാണ് തീയിട്ടതെന്ന് അറിയില്ലെന്ന മൊഴിയാണ് പുതുതായി നൽകിയിരിക്കുന്നത്.
...............................
പത്ത് വർഷം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ യുവതീ യുവാക്കളെ ഒടുവിൽ കണ്ടെത്തി. 2012ൽ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയുമാണ് ബംഗളൂരുവിൽ വച്ചാണ് കണ്ടെത്തിയത്.
...............................
ന്യൂഡൽഹി എയിംസിലെ സെർവർ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.
അഞ്ച് സെർവറുകൾ ലക്ഷ്യമിട്ട ഹാക്കിങിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നും മോഷ്ടിക്കപ്പെട്ട ഡാറ്റ ഡാർക്ക് വെബിൽ വിറ്റിരിക്കാമെന്നുമാണ് നിഗമനം.
...............................
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം തടയാൻ പോന്ന വിധം ശക്തമല്ല യുറോപ്പെന്ന് ഫിന്നിഷ് പ്രധാമന്ത്രി സനാ മാരിൻ. ഇതിനായി അമേരിക്കയുടെ പിന്തുണ യുറോപ്പിന് വേണ്ടി വരുമെന്നും സനാ മാരിൻ പറഞ്ഞു.
...............................
പുതിയ വിലയ നിയന്ത്രണത്തിലൂടെ പുടിന്റെ പ്രധാന സ്രോതസായ എണ്ണവരുമാനത്തിന് ഉടൻ കടിഞ്ഞാൺ വീഴുമെന്ന് അമേരിക്ക. കടൽ വഴിയുള്ള ഇറക്കുമതിക്ക് ബാരലിന് അറുപത് ഡോളറിന് മേൽ നൽകാൻ കഴിയില്ല എന്ന നിർദിഷ്ട വിലനിയന്ത്രണം നടപ്പാകുന്നതോടെ ഇതു സാധ്യമാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ പറഞ്ഞു
...............................
ഫിഫ ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ സന്ദർശകരുമായി ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത് 7,000 ത്തിലധികം വിമാനങ്ങൾ. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗോള വിമാന കമ്പനികൾക്ക് പുറമെ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികളുടെ ഷട്ടിൽ സർവീസും ഇതിൽ ഉൾപ്പെടുന്നു.
...............................
.സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ആയ തിരുവനന്തപുരം കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് 2.71 കിലോമീറ്റർ നീളം വരുന്ന പാത തുറന്ന് കൊടുത്തത്.